ബ്ലാസ്‌റ്റേഴ്‌സിന് സ്പാനിഷ് സ്‌ട്രൈക്കർ

കൊച്ചി
സ്‌പാനിഷ് മുന്നേറ്റതാരം ജീസസ് ജിമെനെസ് നൂനെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. രണ്ടുവർഷത്തേക്കാണ് കരാർ. ഗ്രീക്ക് സൂപ്പർ ലീഗിൽ ഒഎഫ്ഐ ക്രീറ്റ് ക്ലബ്ബിന്റെ കളിക്കാരനായിരുന്നു. സ്‌പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ്ബായ എഫ്‌സി ടലവേരയിൽ മുപ്പതുകാരൻ 68 മത്സരങ്ങളിൽ 36 ഗോളടിച്ചു. പോളിഷ് ഒന്നാം ഡിവിഷൻ ടീമായ ഗോർണിക് സബ്രേസിലിനായി 134 മത്സരങ്ങളിൽ 43 ഗോൾ നേടി.








0 comments