പൂരനഗരിയിൽനിന്ന്‌ മാജിക്‌ എഫ്‌സി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 10:44 PM | 0 min read


തൃശൂർ
പൂരനഗരിയിൽനിന്ന്‌ ഫുട്‌ബോൾ ആരവം തീർക്കാനൊരുങ്ങി ‘തൃശൂർ മാജിക്‌ എഫ്‌സി’. സൂപ്പർ ലീഗ്‌ കേരളയിൽ പങ്കെടുക്കുന്ന ടീമിനെ തൃശൂർ വികെഎൻ ഇൻഡോർ സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ടീം ഉടമയും അംബാസഡറുമായ നടൻ നിവിൻ പോളിയും ചേർന്ന് ടീം ജേഴ്സി പുറത്തിറക്കി. നിർമാതാവ്‌ ലിസ്റ്റിൻ സ്റ്റീഫനും ടീം ഉടമയാണ്‌. പ്രൊമോ വീഡിയോയും പുറത്തിറക്കി. സി കെ വിനീതാണ്‌ പ്രധാന കളിക്കാരൻ. ഇറ്റലിയിലെ ജിയോവാനി സ്‌കാനുവാണ്‌ പരിശീലകൻ. കേരളത്തിന്‌ സന്തോഷ്‌ ട്രോഫി നേടിക്കൊടുത്ത പരിശീലകൻ സതീവൻ ബാലനാണ്‌ സഹപരിശീലകൻ. ശരത് ലാൽ ഗോൾകീപ്പിങ്‌ കോച്ചാണ്‌. മഞ്ചേരി സ്‌റ്റേഡിയത്തിലാണ്‌ ടീമിന്റെ ആദ്യമത്സരം. സെപ്‌തംബർ ഏഴിന്‌ രാത്രി ഏഴരയ്‌ക്ക്‌ കണ്ണൂർ വാരിയേഴ്‌സിനെ നേരിടും.


 



deshabhimani section

Related News

View More
0 comments
Sort by

Home