ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 10:07 AM | 0 min read

മുംബൈ> ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങൾ വഴിയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചത്.

2010ൽ ഓസ്ട്രേലിയക്കെതിരായ ഏകദിന ടൂർണമെന്റിലാണ് ധവാന്റെ അരങ്ങേറ്റം. ഇന്ത്യയ്ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിന മത്സരങ്ങളും 68 ട്വന്റി 20 മത്സരങ്ങളും കളിച്ചു. രാജ്യാന്തര തലത്തിൽ 24 സെഞ്ചുറികളും 55 അർധ സെഞ്ചുറികളും കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home