പ്രണയമായ് നീ, വീഡിയോ ആൽബം പുറത്തിറക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 03:08 PM | 0 min read

സലാല > ബിസ്ന സുജിൽ രചിച്ച് പ്രശസ്ത പിന്നണി ഗായകൻ മുന്ന മുജീബ് ആലപിച്ച പ്രണയമായ് നീ എന്ന ആൽബം പ്രകാശനം ചെയ്തു. സലാല വുമൺസ് ഹാളിൽ ന‌ടന്ന പരിപാടി ഇന്ത്യൻ എംബസി കോൺസുലർ ജനറൽ ഡോ കെ സനാതനൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് രാകേഷ് കുമാർ ജാ, പിന്നണി ഗായിക സൗമ്യ സനാതനൻ, ഐ ഒ സി സലാല കേരള ചാപ്റ്റർ പ്രസിഡൻറ് ഡോ നിഷ്താർ, കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, കെ എം സി സി ജനറൽ സെക്രട്ടറി ഷബീർ കാലടി, ഇന്ത്യൻ സോഷ്യൽ ക്ലബ് കരോക്കെ ഫോറം കൺവീനർ രാംദാസ് കമ്മത്ത്, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിംഗ് കൺവീനർ ഡോ ഷാജി, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ബാല കലോത്സവം കൺവീനർ ഷജിൽ, എസ് എൻ ഡി പി ചെമ്പഴന്തി ശാഖ സെക്രട്ടറി സതീഷ് സദാനന്ദൻ,  ഡോ ഹൃദ്യ എസ് മേനോൻ,(സലാലയിലെ പ്രമുഖ നൃത്ത അദ്ധ്യാപിക), അശ്വതി രാജേഷ്, ജാബിർ ബാബു, ബിസ്ന സുജിൽ  എന്നിവർ പങ്കെടുത്തു. അശ്വതി രാജേഷ് കൊറിയോഗ്രാഫി ചെയ്ത കുട്ടികളുടെ നൃത്തവും അരങ്ങേറി.
 



deshabhimani section

Related News

View More
0 comments
Sort by

Home