ഇഷാൻ കിഷന്‌ സെഞ്ചുറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 10:56 PM | 0 min read

തിരുനെൽവേലി > ബുച്ചി ബാബു ചതുർദിന ക്രിക്കറ്റിൽ സെഞ്ചുറിയുമായി തിളങ്ങി ഇഷാൻ കിഷൻ. മധ്യപ്രദേശിനെതിരെ ഈ ജാർഖണ്ഡ്‌ വിക്കറ്റ്‌ കീപ്പർ ബാറ്റർ 107 പന്തിൽ 114 റണ്ണടിച്ചു. പത്ത്‌ സിക്‌സറും അഞ്ച്‌ ഫോറും നേടി. രണ്ടാംദിനം കളി നിർത്തുമ്പോൾ ജാർഖണ്ഡ്‌ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 277 റണ്ണെന്ന നിലയിലാണ്‌.

മധ്യപ്രദേശ്‌ 225ന്‌ പുറത്തായി. കഴിഞ്ഞവർഷം ജൂലൈയിലാണ്‌ ഇഷാൻ അവസാനമായി ടെസ്റ്റ്‌ കളിച്ചത്‌. ആഭ്യന്തര സീസണിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്‌ ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന്‌ പുറത്താക്കിയിരുന്നു. ഇന്ത്യൻ ടീമിലെ സ്ഥാനവും തെറിച്ചു. ഈ സീസണിൽ മികച്ച കളി പുറത്തെടുത്ത്‌ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്‌ ഇരുപത്താറുകാരൻ.



deshabhimani section

Related News

View More
0 comments
Sort by

Home