മുൻ ക്രിക്കറ്റ് താരം ഗ്രഹാം തോർപ് അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 03:52 PM | 0 min read

ലണ്ടൻ > ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ടീമിലെ മുൻ ഇടംകൈയൻ ബാറ്റർ ഗ്രഹാം തോർപ്‌ വിടവാങ്ങി. രണ്ട്‌ വർഷമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അമ്പത്തഞ്ചുകാരൻ. ഇംഗ്ലണ്ടിനായി 100 ടെസ്റ്റിൽ 16 സെഞ്ചുറി ഉൾപ്പെടെ 6744 റണ്ണടിച്ചു. 82 ഏകദിനത്തിൽ 2380 റണ്ണും നേടി. 2005ലാണ്‌ ദേശീയ കുപ്പായമഴിച്ചത്‌. പിന്നീട്‌ പരിശീലകനായി. 2022 മേയിൽ അഫ്‌ഗാനിസ്ഥാന്റെ മുഖ്യപരിശീലകനായി നിയമിച്ചതിനുപിന്നാലെയാണ്‌ രോഗബാധിതനായത്‌. അന്നുമുതൽ കിടപ്പിലായിരുന്നു. ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ബോർഡാണ്‌ മരണവിവരം അറിയിച്ചത്‌. രോഗം എന്താണെന്ന്‌ വ്യക്തമാക്കിയിട്ടില്ല.



 



deshabhimani section

Related News

View More
0 comments
Sort by

Home