അല്‍ ദൈദിലെ തീപിടുത്തം; കച്ചവടക്കാരടെ നഷ്ടങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ നികത്തണമെന്ന നിർദേശവുമായി സുൽത്താൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 04:55 PM | 0 min read

ഷാർജ> അൽ ദൈദ് നഗരത്തിലെ ഷരിയ മാർക്കറ്റിലെ തീപ്പിടിത്തത്തിൽ നാശനഷ്ടമുണ്ടായ കച്ചവടക്കാർക്ക് പകരം സ്ഥലങ്ങൾ ലഭ്യമാക്കുന്നത് വേഗത്തിലാക്കാൻ ഷാർജ സുൽത്താൻ ഉത്തരവിറക്കി. ഫർണിച്ചറുകൾ, ഉപകരണങ്ങൾ, എയർകണ്ടീഷൻ എന്നിവ സഹിതം മൂന്നു ദിവസത്തിനുള്ളിൽ ബദൽ സ്റ്റോറുകൾ സ്ഥാപിക്കണമെന്ന്‌ ഷാർജ സുൽത്താൻ നിർദ്ദേശിച്ചു.

കോൺക്രീറ്റ് കൊണ്ട് നിർമിച്ച 60ൽ അധികം വാണിജ്യ സ്റ്റോറുകൾ ഉൾക്കൊള്ളുന്ന  പുതിയ മാർക്കറ്റിന്റെ നിർമാണത്തിന് ഷാർജ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിക്കുകയും ഇത് വേഗത്തിലാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. പനയോലകൾ കൊണ്ട് നിർമ്മിച്ച 16 സ്റ്റോറുകൾ മാത്രമുള്ള പഴയ മാർക്കറ്റിന് പകരമാണ് ഇത്. നാശനഷ്ടം സംഭവിച്ച കട ഉടമകൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകാനും സുൽത്താൻ നിർദ്ദേശിച്ചു. ഷാർജ റേഡിയോയിൽ സംപ്രേക്ഷണം ചെയ്ത "ഡയറക്റ്റ് ലൈൻ" പ്രോഗ്രാമിലാണ് ഈ നിർദ്ദേശം അറിയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home