ഓർമ അൽഖൂസ് മേഖലയുടെ മൂന്നാം വാർഷിക സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 12:32 PM | 0 min read

-ദുബായ്>  ഓർമ അൽഖൂസ് മേഖലയുടെ മൂന്നാം വാർഷിക സമ്മേളനം ഡിഐപിയിലേ സുരേന്ദ്രൻ നഗറിൽ പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ്‌ അംഗം എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും പ്രഭാക്ഷകയുമായ ശ്രീമതി ജിൽന ജന്നത്ത് സാംസ്കാരിക പ്രഭാഷണം നടത്തി.

മേഖലയിലെ 1300 ഓളം വരുന്ന അംഗങ്ങളെ പ്രതിനിധീകരിച്ച് 170 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഓർമയുടെ ദീർഘകാല പ്രവർത്തകനായ മധു സികെക്കുള്ള യാത്രയയപ്പും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. സമ്മേളനത്തിൽ ഓർമ മേഖലാ കലാകാരന്മാരും കലാകാരികളും കവിതകളും, പാട്ടുകളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികൾ: നവാസ് കുട്ടി - സെക്രട്ടറി, സുഭാഷ് പൊന്നാനി - പ്രസിഡന്റ്, രാജേഷ് എം - ജോയിൻ്റ് സെക്രട്ടറി, ബബിത - വൈസ് പ്രസിഡണ്ട്, അഭിലാഷ് - ട്രഷറർ, ഷോൺ ജോസഫ് - ജോയിൻറ് ട്രഷറർ.

ഷിജു ബഷീർ, ശിഹാബ്, പ്രദീപ്‌ തോപ്പിൽ, നവാസ്, റഷിദ്, സജീവൻ, അനീഷ്, ജയപ്രകാശ്, അഷറഫ്, ബിജു വാസുദേവൻ, അജയഘോഷ്, അംബു ജം, ജിജിത, ശിഹാബ്, മനോജ് തുടങ്ങിയവർ സംസാരിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home