മെസിക്ക്‌ രണ്ട്‌ മത്സരം 
നഷ്ടമാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 11:14 PM | 0 min read


മയാമി
കോപ അമേരിക്ക ഫുട്‌ബോൾ ഫൈനലിനിടെ പരിക്കേറ്റ അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി അടുത്ത രണ്ട്‌ മത്സരങ്ങളിൽ പുറത്തിരിക്കും. മെസിയുടെ ക്ലബ്ബായ ഇന്റർ മയാമി പരിശീലകൻ ജെറാർഡോ മാർട്ടിനോയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ‘കൂടുതൽ പരിശോധനകൾ നടത്തിയാലേ പരിക്കിന്റെ അവസ്ഥ മനസ്സിലാകൂ. നിലവിൽ അടുത്ത രണ്ട്‌ കളിയിലും മുന്നേറ്റക്കാരൻ ഇറങ്ങില്ല’–-മാർട്ടിനോ പറഞ്ഞു. കൊളംബിയക്കെതിരായ ഫൈനലിൽ 64–-ാംമിനിറ്റിലാണ്‌ വലതുകണങ്കാലിന്‌ പരിക്കേറ്റത്‌. പിന്നാലെ കളംവിട്ടു. വേദനയോടെയാണ്‌ പുറത്തുപോയത്‌. മത്സരത്തിൽ തുടരാൻ കഴിയാത്തതിനാൽ പൊട്ടിക്കരയുകയും ചെയ്‌തു. കുറച്ചുനാളായി മുപ്പത്തേഴുകാരനെ പരിക്ക്‌ വലയ്‌ക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home