സോഹാറിൽ 'ല മോദാ ' കലാ മത്സരം സംഘടിപ്പിച്ചു

സൊഹാർ: കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വ്യത്യസ്ഥ മത്സരയിനങ്ങൾ കോർത്തിണക്കി സോഹാർ ലുലു ഹാളിൽ 'സൊഹാറിയൻസ് കല' ലാ മോദാ എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ വലിയ ജന പങ്കാളിത്തം ഉണ്ടായി. ജനുവരി 31 ന് നടക്കുന്ന ബാത്തിനോത്സവത്തിന്റെ പ്രചാരണർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ കരോക്കെ ഗാന മത്സരം , ഫാഷൻ ഷോ, എന്നിവ വിവിധ കാറ്റഗറികളിലായി നടന്നു. നൂറിൽ പരം മത്സരാർഥികൾ പരിപാടിയിൽ പങ്കെടുത്തു. സൊഹാറിയൻസ് കലാ ട്രിപ്പിൾ എ ഇവന്റ്സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സുഷാം,സുബാഷ്,ജിമ്മി സാമുവൽ,കൃഷ്ണപ്രസാദ്, ലിൻസി, ഹസിദ, സജി, സുരേഷ്, സുനിൽകുമാർ, ഷൈജു, രാജേഷ്, കുഞ്ഞിരാമൻ, രാഹുൽ, കൃഷ്ണൻ, കൂടാതെ സൊഹാറിയൻസ് കലയുടെ മറ്റു പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ ബത്തിനാ സഹൃദ വേദി പ്രവർത്തകരായ രാജേഷ് കാബൂറ, മുരളികൃഷ്ണൻ, സജീഷ് ജി ശങ്കർ, വാസുദേവൻ, സിറാജ് തലശ്ശേരി എന്നിവർ സംസാരിച്ചു.









0 comments