ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ മെഗാ യോഗ സെഷൻ; 1500ലധികംപേർ പങ്കെടുത്തു

yoga kuwait
വെബ് ഡെസ്ക്

Published on Jun 23, 2025, 12:56 PM | 1 min read

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി കുവൈറ്റിൽ മെഗാ യോഗ സെഷൻ സംഘടിപ്പിച്ചു. കുവൈത്ത് സിറ്റിയിലെ ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വിദേശ നയതന്ത്രജ്ഞർ, സ്കൂളുകളുകളിലെയും കോളജുകളിലെയും വിദ്യാർത്ഥികൾ, ഇന്ത്യൻ പ്രവാസികൾ, യോഗപ്രേമികൾ തുടങ്ങിയവർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലെ 1500 ലധികം പേർ പങ്കെടുത്തു.


സമ്മേളനത്തെ അഭിസംബോധന ചെയ്ത അംബാസഡർ ഡോ. ആദർശ് സ്വൈക ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യം വിശദികരിച്ചു. ആഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഒസിഎ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം യോഗ അംഗീകൃത കായിക ഇനമാണെന്ന് പരാമർശിച്ചു . സ്വാമി വിവേകാനന്ദ യോഗാനുസന്ധാന സ്ഥാപകൻ ഡോ. എച്ച് ആർ നാഗേന്ദ്ര, ഷെയിഖാ എ ജെ സബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൊതു യോഗ പ്രദർശനവും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2014 ഡിസംബർ 11ന് ഐക്യരാഷ്ട്രസഭ ജൂൺ 21നെ അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home