ad
Deshabhimani

അറബ് ചെസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ യെമന് കിരീടം

ARAB CHESS CHAMPIONSHIP YEMEN
വെബ് ഡെസ്ക്

Published on Jan 14, 2026, 03:02 PM | 1 min read

സോഹാർ: ഉത്തര ബാത്തിന ഗവർണറേറ്റിലെ സോഹാർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന അറബ് ചെസ് ക്ലബ്ബുകളുടെ ചാമ്പ്യൻഷിപ്പിൽ യെമൻ കിരീടം നേടി. സൊഹാർ ഫെസ്റ്റിവലിന്റെ ഭാഗമായി ഒമാൻ ചെസ് കമ്മിറ്റി സംഘടിപ്പിച്ച ടൂർണമെന്റ് ഏഴു റൗണ്ടുകൾ നീണ്ടുനിന്നു. ഏഴു മത്സരങ്ങളിൽ ആറു വിജയങ്ങൾ നേടി, യെമൻ ടീമായ അൽ-തദാമോൺ ഷബ്‌വ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം നേടി.


സിറിയൻ ടീമായ ബരാദ ക്ലബ് അഞ്ച് മത്സരങ്ങൾ വിജയിച്ച് രണ്ടാം സ്ഥാനം നേടി. മൂന്നു മത്സരങ്ങൾ വിജയിച്ച് ഈജിപ്ഷ്യൻ അൽ-റവാദ് ക്ലബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന് മത്സരങ്ങൾ വിജയിച്ച് എമിറാത്തി ഷാർജ ക്ലബ്ബിന് നാലാം സ്ഥാനം ലഭിച്ചു. ഇറാഖി പെഷ്മെർഗ ക്ലബ് ടീമിന് അഞ്ചാം സ്ഥാനം ലഭിച്ചു.


സഹം ഗവർണർ ഡോ. സുൽത്താൻ ബിൻ അബ്ദുല്ല അൽ-ബതാഷി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഒമാൻ ഉൾപ്പടെ അറബ് സഹോദര രാജ്യങ്ങളിൽ നിന്നുള്ള പത്ത് ക്ലബ്ബുകൾ ടൂർണമെന്റിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home