വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ഇഫ്‌താർ കുടുംബ സംഗമം

മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ഇഫ്‌താർ കുടുംബ സംഗമം സംഘടിപ്പിച്ചു. റൂവി, സിബിഡി ഏരിയയിലെ സ്റ്റാർ ഓഫ് കൊച്ചിൻ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ഇഫ്‌താർ കുടുംബ സംഗമത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങൾക്കൊപ്പം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ പ്രവർത്തകർ പങ്കെടുത്തു.
വിഭവ സമൃദ്ധമായ നോമ്പു തുറയോടൊപ്പം വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ പ്രസിഡന്റ ജോർജ് പി രാജേന്റെ അധ്യക്ഷതയിൽ നടന്ന ഇഫ്‌താർ കുടുംബ സംഘമത്തിൽ പി എം ഷൗക്കത്ത് അലി സ്വാഗതവും റഹ്മത്തുള്ള മഗ്രിബി മുഖ്യ പ്രഭാഷണവും നടത്തി.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാർ ക്ലാസ് എടുത്തു. നാഷണൽ സെക്രട്ടറി സുനിൽ കുമാർ നന്ദി പറഞ്ഞു. ഇഫ്‌താർ കുടുംബ സംഗമം വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ മുഹമദ് യാസീൻ, ഷെയ്ഖ് റഫീഖ്, ഷൌക്കത്തലി, ഉല്ലാസ് ചെറിയാൻ, സുനിൽകുമാർ, പത്മകുമാർ എന്നിവർ നിയന്ത്രിച്ചു.








0 comments