ഡബ്ല്യുഎംസിയുടെ ഓണാഘോഷം

ദുബായ്: വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൺസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷം ഖിസൈസിലെ ഫോർച്യൂൺ ബോൾറൂമിൽ നടന്നു. എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ അതിഥിയായി.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സി എ ബിജു, എസ-്‌തർ ഐസക്, വി എസ് ബിജുകുമാർ, മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, വിനീഷ് മോഹൻ, രാജീവ് കുമാർ, ജൂഡിൻ ഫെർണാണ്ടസ്, റാണി സുധീർ, മിഥുൻ മധു, മൾട്ടി ലയൺസ് ഗ്രൂപ്പ് ചെയർമാൻ രാജു നായർ എന്നിവർ സംസാരിച്ചു.
യുഎഇയിൽ 50 വർഷം പൂർത്തിയാക്കിയ മാത്യു ഫിലിപ്പ്, കെ ആർ എസ് നായർ, ജോർജ് മത്തായി എന്നിവരെ ആദരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഉണ്ണികൃഷ-്‌ണൻ, മധു നായർ എന്നിവർക്ക് യാത്രയയപ്പും നൽകി. ഉമ്മൽ ഖുവൈൻ ഭാരവാഹികളായ സുനിൽ ഗംഗാധരൻ, ഇഗ്നേഷ്യസ്, സുരേഷ് കുമാർ, ജനറൽ കൺവീനർ റാണി രാജു, ഷാർജ ലയൺസ് ക്ലബ് ഭാരവാഹികളായ രാജേഷ് മേനോൻ, രാജു പയ്യന്നൂർ, വിനു കാരിവീട് എന്നിവർ നേതൃത്വം നൽകി.









0 comments