കാട് കാക്കാൻ ഉന്നതിയിൽ നിന്നും സിവിൽ ഡിഫൻസ്

ജോഷി അറയ്ക്കൽ
Published on Oct 22, 2026, 03:04 PM | 1 min read
കോതമംഗലം: കാട് കാക്കാൻ ഉന്നതിയിൽ നിന്നും സിവിൽ ഡിഫൻസ്.വനവാസി ഉന്നതികളിൽ നിന്നുള്ള വനവാസി ജനതയെ സിവിൽ ഡിഫൻസ് അംഗങ്ങൾ ആക്കി പരിശീലനം നൽകി സേനയുടെ ഭാഗമാക്കുക എന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് കോതമംഗലം അഗ്നി രക്ഷാ നിലയം. രാജ്യത്ത് ആദ്യമായാണ് ഒരു ഫയർ സ്റ്റേഷൻ വനവാസി ജനതയ്ക്ക് പരിശീലനം നൽകി സിവിൽ ഡിഫൻസ് അംഗങ്ങൾ ആക്കി സേനയുടെ ഭാഗമാകുന്നത്.
കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര, കൂടാതെ കല്ലേലിയുടെ കുടിയേറ്റ മേഖലതുടങ്ങി ഒമ്പതോളം ഉന്നതികളിലെ തദ്ദേശവാസികളെ പരിശീലനം നൽകി സേനയുടെ ഭാഗമാക്കി. 2025 ഓഗസ്റ്റ് മാസത്തിലാണ് എറണാകുളം ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ 94 പേർക്ക് പരിശീലനം നൽകിയത്.. ഇത്തരത്തിൽ ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ് എന്ന പദവി ലഭിച്ചു. ജനുവരി മാസത്തിൽ രണ്ടാംഘട്ട പരിശീലനവും പൂർത്തിയാക്കി.
ആദിവാസി ഉന്നതികളിൽ പരിക്കേൽക്കുന്ന വരെ ചാക്കിൽ കെട്ടിയും മറ്റുമാണ് ആശുപത്രി എത്തിച്ചേരുന്നത് എന്നാൽ ഇതിന് മാറ്റം വരുത്തുന്നതിനായി കോതമംഗലം ഫയർ സ്റ്റേഷൻ അധികൃതർ സ്പയിൻ ബോർഡ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇവർക്കായി വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് നിരവധി ഫയർ സ്റ്റേഷനുകളിൽ സ്കൂബ ഡൈവിംഗ് പരിശീലനം നൽകിയും കഴിഞ്ഞ കാലങ്ങളിൽ കോതമംഗലം ഫയർ സ്റ്റേഷൻ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
ഡിഫൻസിന്റെ യൂണിഫോം വിതരണം എസ്‌ടിഒ മുഹമ്മദ് അജ്മൽ ഷാ
ഉദ്ഘാടനം ചെയ്തു.. സിവിൽ ഡിഫൻസ് കോഡിനേറ്റർ വി എം ഷാജി സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ വിനോദ് നാരായണൻ.. സീനിയർ എഫ് ആർ ഓ സുനിൽ എഫ് ആർ ഓ മഹേഷ് ഹോം ഗാർഡ് എസ് ബിനു എന്നിവർ പങ്കെടുത്തു.








0 comments