Deshabhimani

അറിഞ്ഞിരിക്കണം 'ബഗ്'

bug shortfilm
വെബ് ഡെസ്ക്

Published on Oct 22, 2026, 03:11 PM | 1 min read

രണ്ട് ദിവസം അര ലക്ഷത്തിലേറെ കാഴ്ചക്കാർ, കണ്ടവർ പറയുന്നു അറിഞ്ഞിരിക്കണം ഈ ബഗ്. ഹരിദേവ് പി എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബഗ്' മികച്ച പ്രതികരണങ്ങളോടെ യൂട്യൂബിൽ മുന്നേറുന്നു. മാറിയ കാലത്തെ കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.


സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവത്തിലാണ് അവതരണം. സംവിധായകൻ ജിയോ ബേബി, പ്രിയ ശ്രീജിത്ത്‌, വിശ്രുത് സുമേഷ്, ബാനുമതി പയ്യന്നൂർ, സ്വാതി ശ്രീജിത്ത്‌ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവരുടെ മികച്ച പ്രകടനവും കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു.


ഇതുവരെ 13 ചലച്ചിത്ര മേളകളിലായി 24 പുരസ്കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.






ടിമിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിദ് ആലിക്കലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിനീഷ് മണിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചന്തു മേപ്പയ്യൂർ (ക്യാമറ), അശ്വിൻ രാമചന്ദ്രൻ (എഡിറ്റർ), അജിത് പട്ടാമ്പി (കല), മഹേഷ്‌ ബാലാജി (മേക്കപ്പ്), അരുൺ പ്രസാദ് (സൗണ്ട് ഡിസൈൻ) തുടങ്ങിയവരാണ് അണിയറയിൽ. സൈന മൂവിസിന്റെ യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യുന്ന ചിത്രം സംവിധായകനും നടനുമായ ബേസിൽ ജോസഫാണ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home