മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ടവരുടെ കഥ പറയാൻ മനോജ് പാലോടൻ

മനോജ് പാലോടന്‍, പ്രകാശ് ഉള്ള്യേരി, ബാബു തട്ടില്‍ സിഎംഐ, ഡോ. കെ എ കുര്യച്ചന്‍ ആന്റണി കാട്ടൂകാരന്‍ എന്നിവര്‍
മാനസികാരോഗ്യം മെച്ചപ്പെട്ടിട്ടും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തുടരേണ്ടിവരുന്ന മനുഷ്യരുടെ ജീവിതം പ്രമേയമാക്കി സംവിധായകൻ മനോജ് പാലോടൻ ഒരുക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു. കാസ്റ്റർ ആൻഡ് പൊലുക്സ് മീഡിയ എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രം ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കേരളത്തിലെ പ്രധാന സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയിലൂടെ സുഖം പ്രാപിച്ചിട്ടും ഡിസ്ചാർജ് ചെയ്യാൻ കഴിയാതെ 175 ൽ അധികം പേർ തുടരുന്നുണ്ട്. ഇതിൽനിന്നാണ് കഥയിലേക്ക് എത്തിപ്പെട്ടത്. തൃശൂർ, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി 2027 മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നും മനോജ് പാലോടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ബാബു തട്ടിൽ സിഎംഐയും മനോജ് പാലോടനും ചേർന്നാണ് തിരക്കഥ. പ്രകാശ് ഉള്ളിയേരിയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.








0 comments