Deshabhimani

ഷാജുദ്ദീന് കേളി യാത്രയയപ്പ് നൽകി

Shajahan farewell keli
വെബ് ഡെസ്ക്

Published on Oct 22, 2026, 03:03 PM | 1 min read

റിയാദ്: 31 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽ-ഖർജ് എരിയ അഫ്‌ലാജ് യൂണിറ്റ് അംഗം ഷാജുദ്ദീൻ വെമ്പായത്തിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.


തിരുവനന്തപുരം ജില്ലയിലെ വെമ്പായം പെരുംകൂർ സ്വദേശിയായ ഷാജുദ്ദീൻ ലൈല അഫ്‌ലാജിലെ ഇലക്ട്രോണിക്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു.


അഫ്‌ലാജിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ഏരിയ രക്ഷാധികാരി സമിതി അംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രവീന്ദ്രൻ, സാമുവൽ കെ ജി തുടങ്ങിയവർ സംസാരിച്ചു.


യൂണിറ്റിന്റെ സ്നേഹോപഹാരം സെക്രട്ടറി ഷെഫീക്ക് വള്ളികുന്നം ഷാജുദ്ദീന് കൈമാറി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ യാത്രയയപ്പ് ചടങ്ങിന് ഷാജുദ്ദീൻ വെമ്പായം നന്ദി രേഖപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home