ad
Deshabhimani

ലോകബാങ്ക്‌ റോഡ് സുരക്ഷാ ഉച്ചകോടി; ഏഷ്യയെ പ്രതിനിധീകരിക്കാൻ ഒമാൻ പൊലീസ്

royal oman police
വെബ് ഡെസ്ക്

Published on Aug 09, 2026, 02:49 PM | 1 min read

മസ്‌കത്ത്‌ : അടുത്തവർഷം മാർച്ചിൽ ഈജിപ്തിലെ കെയ്‌റോയിൽ നടക്കാനിരിക്കുന്ന ആഫ്രിക്ക ട്രാൻസ്‌പോർട്ട് പോളിസി പ്രോഗ്രാം വാർഷിക യോഗത്തിൽ ഏഷ്യയെ പ്രതിനിധീകരിക്കാൻ ഒമാൻ പൊലീസ്. ഗതാഗത നയത്തെയും റോഡ് സുരക്ഷയെയും കുറിച്ചുള്ള ലോകബാങ്കിന്റെ പിന്തുണയുള്ള ഫോറത്തിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. മേഖലയിൽ ഒമാന്റെ നേട്ടങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായാണ്‌ ഇതിനെ കണക്കാക്കുന്നത്‌. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങൾ പങ്കെടുക്കുന്ന വാർഷിക സമ്മേളനത്തിലെ ഏക ഏഷ്യൻ പ്രതിനിധിയാണ്‌ ഒമാൻ. റോഡ് ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനും പൊതുസുരക്ഷ മെച്ചപ്പെടുത്താനുമായി സുൽത്താനേറ്റിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്ന്‌ ഒമാൻ പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home