Deshabhimani

ഇസ്രയേലിൽ അധികാരമാറ്റം; സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ട്

Eisenkot.jpg
വെബ് ഡെസ്ക്

Published on Nov 07, 2026, 10:38 AM | 1 min read

ടെൽ അവീവ്: ഇസ്രയേലിൽ ബെന്യമിൻ നെതന്യാഹുവിന്റെ ഭരണത്തിന്‌ അന്ത്യൻകുറിച്ച ഗാദി ഐസൻകോട്ട് സർക്കാർ രൂപീകരണത്തിലേക്ക്. 120 അംഗങ്ങളുള്ള നെസറ്റിൽ (ഇസ്രയേൽ പാർലമെന്റ്) സർക്കാർ രൂപീകരണത്തിന് ആവശ്യമായ പിന്തുണ ഐസൻകോട്ട് ഉറപ്പാക്കിയിട്ടുണ്ട്.


രണ്ട് അറബ് പാർട്ടികളുടെ പിന്തുണ ഏറ്റുവാങ്ങില്ലെന്ന് മുൻപ് ഐസൻകോട്ടും നെതന്യാഹുവും പറഞ്ഞിട്ടുണ്ടെങ്കിലും നെതന്യാഹുവിനെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടുപാർട്ടികളുടെയും പിന്തുണ ഐസൻകോട്ട് ഏറ്റുവാങ്ങുകയായിരുന്നു.


ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സിയോണിസ്റ്റ് പാർട്ടികളുടെ 'ചേഞ്ച് ബ്ലോക്ക്' 48 സീറ്റുകൾ നേടിയിരുന്നു. 11 സീറ്റുകൾ നേടിയ ജോയിന്റ് ലിസ്റ്റും, 8 സീറ്റുകൾ നേടിയ റാഅം പാർട്ടിയും പിന്തുണ നൽകിയതോടെ ഐസൻകോട്ടിന്റെ സഖ്യത്തിന് 67 അംഗങ്ങളുടെ പിന്തുണ കൈവന്നിരിക്കുകയാണ്.


മുൻപ് 68 സീറ്റുകളുണ്ടായിരുന്ന നെതന്യാഹുവിന്റെ ഭരണസഖ്യത്തിന് ഇത്തവണ 53 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. നെതന്യാഹുവിനെ വ്യക്തിപരമായി പിന്തുണയ്ക്കുന്നത് 46 പേർ മാത്രമാണ്. പ്രസിഡന്റ് നാമനിർദേശം ചെയ്യുന്ന പാർടിക്ക് സർക്കാരുണ്ടാക്കാൻ 28 ദിവസം ലഭിക്കും.


ആവശ്യമെങ്കിൽ 14 ദിവസം നീട്ടിനൽകും. അതേസമയം, അറബ് പാർടികൾ വോട്ടുതട്ടിപ്പ് നടത്തിയെന്ന നെതന്യാഹുവിന്റെ ആരോപണം സെൻട്രൽ ഇലക്‌ഷൻ കമ്മിറ്റി തള്ളി. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ജനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home