Deshabhimani

നീലേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

mdma
വെബ് ഡെസ്ക്

Published on Nov 07, 2026, 10:37 AM | 1 min read

നീലേശ്വരം : നീലേശ്വരത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. സ്ക്കൂട്ടറിൽ എംഡിഎംഎ കടത്തുകയായിരുന്ന രണ്ട് യുവാക്കളെ നീലേശ്വരം എസ്ഐ സി സുമേഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തു.


ഒഴിഞ്ഞവളപ്പ് പുഞ്ചാവിയിലെ അബൂബക്കറിന്റെ മകൻ കല്ലിയിൽ ഹൗസിൽ സലാം കല്ലിയിൽ(41), പുഞ്ചാവി സദ്ദാം മുക്കിലെ ആഷിക് മൻസലിൽ മുഹമ്മദിന്റെ മകൻ കെ ആഷിക്( 30 ) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി 10 ഓടെ കോട്ടപ്പുറം പാലത്തിനടുത്ത് വച്ച് എസ് ഐ സുമേഷ് ബാബുവും സംഘവും പിടികൂടിയത്.


അച്ചാംതുരുത്തി ഭാഗത്തുനിന്നും കോട്ടപ്പുറത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ഇവർ പൊലീസിനെ കണ്ടപ്പോൾ തിരിച്ചുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ആഷിക്കിന്റെ പോക്കറ്റിൽ നിന്നും 1.5 ഗ്രാം എംഡിഎംഎ പിടികൂടി. ഇവരെ അറസ്റ്റ് ചെയ്യുകയും എംഡിഎംഎ കടത്താൻ ഉപയോഗിച്ച കെ എൽ 60 w 87 99 നമ്പർ സ്കൂട്ടർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ എസ്ഐക്ക് പുറമേ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി എസ് വിനേഷ് , രമേശൻ എന്നിവരും ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home