പിഴയിൽ 50 ശതമാനം കിഴിവ്; വ്യാജസന്ദേശം: മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

മസ്‌കത്ത് : ഗതാഗത പിഴകളിൽ 50 ശതമാനം കിഴിവ് വാഗ്‌ദാനം ചെയ്യുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. നിയമലംഘനം നടന്ന് 24 മണിക്കൂറിനുള്ളിൽ പിഴ അടച്ചാൽ 50 ശതമാനം ഇളവ് ലഭിക്കുമെന്നുള്ള തട്ടിപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഉപയോക്താക്കളുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ ലഭിക്കാനായി രൂപകൽപ്പന ചെയ്‌ത ലിങ്കിനൊപ്പമാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. സംശയാസ്പദമായ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ പങ്കിടരുതെന്നും പൊലീസ് അറിയിച്ചു.
അനൗദ്യോഗിക ലിങ്കുകളുമായോ വെബ്‌സൈറ്റുകളുമായോ ഇടപഴകുന്നത് ഒഴിവാക്കണം. വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുൾപ്പെടെ പൊലിസിന്റെ ഔദ്യോഗിക ചാനലുകൾ വഴി ട്രാഫിക് സംബന്ധമായ എല്ലാ വിവരങ്ങളും പരിശോധിക്കാം. സംശയാസ-്‌പദമായ സന്ദേശങ്ങളും ലിങ്കുകളും ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി.







0 comments