Deshabhimani

യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസ്: ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങൾ

kochi doctor
വെബ് ഡെസ്ക്

Published on Nov 07, 2026, 10:24 AM | 1 min read

കൊച്ചി: യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിന്റെ ഫോണില്‍ മറ്റ് 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങൾ കണ്ടെടുത്ത് പൊലീസ്. പരാതികള്‍ വന്നാല്‍ കൂടുതല്‍ കേസുകളെടുക്കുമെന്നും ഒളിവിലുള്ള ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലറിറക്കുമെന്നും പൊലീസ് പറഞ്ഞു. ഡോക്ടറെ മർദിച്ച കേസിൽ യുവനടി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.


കൊച്ചിയിയിൽ യുവ ഡോക്ടറെ ക്രൂരമായി മർദിച്ചെന്നതിന് നടി ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റിലായ കേസിൽ പിന്നീടാണ് വഴിത്തിരിവുണ്ടായത്. പരാതി നൽകിയ ഡോ. ജോൺസൺ കെ വർഗീസിനെതിരെ പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നേരത്തെ ഡോക്ടറുടെ പരാതിയിൽ നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര (32), നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബിബിൻ പെരുമ്പള്ളി (42, ബിബിൻ ബേബി), കെ ബി വിഷ്ണു (31) എന്നിവർ അറസ്റ്റിലായിരുന്നു.


ഇതിന് പിന്നാലെയാണ് ഡോക്ടർക്കെതിരെ നടിയുടെ ബന്ധു പരാതിയുമായി രംഗത്തെത്തിയത്. മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. നിരവധി അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഡോക്ടറുടെ ഫോണും പൊലീസിൽ ഹാജരാക്കിയിട്ടുണ്ട്. പൊന്നുരുന്നിയിലെ അപ്പാർട്ട്‌മെന്റിൽ ഈ മാസം രണ്ടിനായിരുന്നു ഡോക്ടർക്ക് മർദനമേറ്റത്. അതുല്യ ചന്ദ്രയാണ് ഈ ആക്രമണങ്ങൾക്കെല്ലാം പിന്നിൽ നിന്ന് കാര്യങ്ങൾ ആസൂത്രണം ചെയ്തതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.


ഡോക്ടറെ മർദ്ദിച്ച കേസിലെ പ്രതിയുടെ ബന്ധുവുമായി ഡോക്ടർക്ക് സൗഹൃദം ഉണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ അന്വേഷണം പുരോഗമിക്കവെയാണ് പുതിയ വെളിപ്പെടുത്തൽ. കേസെടുത്തതിന് പിന്നാലെ ഡോ. ജോൺസൺ വർഗീസിനെ ജോലിയിൽ നിന്ന് പുറത്താക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home