Deshabhimani

ചെങ്കൊടി ഉയർന്നു; പ്രതിനിധി സമ്മേളനത്തിന് തുടക്കം

CITU State Conference tapan sen inaugurates

പ്രതിനിധി സമ്മേളനം തപൻ സെൻ ഉദ്​ഘാടനം ചെയ്ത് സംസാരിക്കുന്നു | ഫോട്ടോ: മനു വിശ്വനാഥ്

വെബ് ഡെസ്ക്

Published on Nov 07, 2026, 10:59 AM | 1 min read

കോട്ടയം: സിഐടിയു 16–ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ആനത്തലവട്ടം ആനന്ദൻ നഗറിൽ (മാമ്മൻ മാപ്പിള ഹാൾ) അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. രാവിലെ 9.30ന്‌ സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി.



CITU 16th State Conference Kottayam TP Ramakrishnanപ്രതിനിധി സമ്മേളന നഗറിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തുന്നു | ഫോട്ടോ: മനു വിശ്വനാഥ്



ആർ ചന്ദ്രശേഖരൻ(ഐഎൻടിയുസി), കെ പി രാജേന്ദ്രൻ(എഐടിയുസി), സിഐടിയു അഖിലേന്ത്യ പ്രസിഡന്റ്‌ സുദീപ്‌ ദത്ത, സെക്രട്ടറി എ ആർ സിന്ധു, തമിഴ്‌നാട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ കണ്ണൻ എന്നിവർ പങ്കെടുത്തു.


CITU State Conference Kottayamഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ


ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. 1149 യൂണിയനുകളിലെ 625 പ്രതിനിധികൾ പങ്കെടുക്കും. എട്ടിനും ഒന്പതിനും പ്രതിനിധി സമ്മേളനം തുടരും. ഒന്പതിന്‌ വൈകിട്ട്‌ നാലിന്‌ ലക്ഷം തൊഴിലാളികൾ അണിനിരക്കുന്ന റാലി. പൊതുസമ്മേളനം വി എസ്‌ അച്യുതാനന്ദൻ നഗറി(നെഹ്‌റു സ്റ്റേഡിയം)ൽ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home