Deshabhimani

മലപ്പുറത്ത് 4 വയസുകാരിക്ക് ഷിഗല്ല

Shigella.jpg
വെബ് ഡെസ്ക്

Published on Nov 07, 2026, 11:10 AM | 1 min read

പൂക്കോട്ടുംപാടം: മലപ്പുറം അമരമ്പലം പഞ്ചായത്തിൽ ഷിഗല്ല സ്ഥിരീകരിച്ചു. നാല്‌ വയസുള്ള പെൺകുട്ടിക്കാണ് രോഗബാധയുണ്ടായത്. ഇവർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ അഞ്ചാംമൈലിലെ സ്നാക്സ് കടയിൽനിന്ന് സംഭവ ദിവസം ഇവർ ഭക്ഷണം കഴിച്ചിരുന്നു.


എന്നാൽ രോഗത്തിനിടയാക്കിയത് ഇവിടുത്തെ ഭക്ഷണമാണോയെന്നതിന് വ്യക്തതയില്ല. വയറുവേദന, വയറിളക്കം, ഛർദ്ദിൽ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അമ്മക്കും സമാന രോഗലക്ഷണങ്ങളുണ്ട്. രക്തം കലർന്ന വയറിളക്കം, ശക്തമായ വയറുവേദന, ഓക്കാനം, ഛർദ്ദിൽ, ശക്തമായ പനി, ജലാംശം നഷ്‌ടപ്പെടൽ എന്നിവ ഷിഗല്ലയുടെ ലക്ഷണങ്ങളാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home