Deshabhimani

ബാറുടമകളുമായും കൈക്കൂലിക്കാരുമായും അടുത്തബന്ധം: മന്ത്രി ലിജു മറുപടി പറയണമെന്ന് എം വി ​ഗോവിന്ദൻ

M Liju M V Govindan

എം ലിജു, എം വി ​ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Nov 07, 2026, 11:21 AM | 1 min read

തിരുവനന്തപുരം: ബാറുടമകളുമായും കൈക്കൂലിക്കാരായ ഉദ്യോ​ഗസ്ഥരുമായും അടുത്തബന്ധമുണ്ടെന്ന ആരോപണത്തിൽ എക്സൈസ് മന്ത്രി എം ലിജു മറുപടി പറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. മുൻ എക്സൈസ് കമീഷണർ സീറാം സാംബശിവ റാവു സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ ​ഗൗരവതരാണ്. അഴിമതി നടത്തുന്ന ഉദ്യോ​ഗസ്ഥരെ മാറ്റാനോ സത്യസന്ധരായ ഉദ്യോ​ഗസ്ഥരെ സംരക്ഷിക്കാനോ സർക്കാരിന് കഴിയുന്നില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


അഴിമതിക്കാരായ ഉന്നത ഉദ്യോ​​ഗസ്ഥർക്കെതിരെ സർക്കാരിന് നടപടിയെടുക്കാനാകുന്നില്ല. ബിനാമി ഇടപാട് നടത്തുന്നതും മാസംതോറും കൈക്കൂലി വാങ്ങുന്നതും സാംബശിവ റാവു സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എക്സൈസ് മന്ത്രിക്ക് അടുത്തബന്ധമുള്ള ബാറിനെക്കുറിച്ചും, ബാറുടമകളിൽനിന്ന് പണം വാങ്ങുന്ന ഉദ്യോ​ഗസ്ഥരെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. ഇതിൽ മറുപടി പറയേണ്ടത് മന്ത്രിയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


ഇതേ സ്ഥിതിയാണ് വൈദ്യുതി കരാറിന്റെ കാര്യത്തിലും. മുഖ്യമന്ത്രിയുടെ താൽപര്യത്തിന് വഴങ്ങിയില്ല എന്ന ഒറ്റകാരണം കൊണ്ടാണ് കെഎസ്ഇബി സിഎംഡി സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയത്. ഹിമാചൽ പ്രദേശിൽനിന്ന് വാങ്ങുന്ന വൈദ്യുതിയും മുഖ്യമന്ത്രി നിർദേശിക്കുന്ന ജിഎൻഎയുമായി താരതമ്യം ചെയ്യുമ്പോൾ 720 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കെഎസ്ഇബി തന്നെ ചൂണ്ടിക്കാട്ടുന്നു. ടെൻഡറോ റെ​ഗുലേറ്ററി കമീഷന്റെ അനുമതിയോ ഇല്ലാതെ കരാറുമായി മുന്നോട്ടുപോകുമ്പോൾ കുടുങ്ങുന്നത് ഉദ്യോ​ഗസ്ഥരാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഡയറക്ടർമാരുൾപ്പെടെ രാജിക്കൊരുങ്ങുന്നത്. - എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home