Deshabhimani

ട്രംപിനെ കൊല്ലാൻ വന്നതെന്ന് മൊഴി, വൈറ്റ് ഹൗസിന് സമീപം തോക്കുമായി വെനസ്വേലൻ യുവാവ് പിടിയിൽ

us
വെബ് ഡെസ്ക്

Published on Nov 07, 2026, 10:54 AM | 1 min read

വാഷിങ്ടൺ ഡി സി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ എത്തിയതെന്ന് അവകാശപ്പെട്ട വെനസ്വേലൻ യുവാവിനെ വൈറ്റ് ഹൗസിന് സമീപത്ത് യു എസ് സീക്രട് സര്‍വ്വീസ് പിടികൂടി. മോഷ്ടിച്ച ട്രക്കിൽ ആയുധങ്ങളുമായി എത്തിയ 26 കാരൻ റോണി യോർഡ്രിക്സ് ഗ്വാനിപ്പ ക്രിനോസ് ആണ് പിടിയിലായത്. വാഹനത്തിന് അകത്തു നിന്ന് എആർ-15 റൈഫിൾ ഉൾപ്പെടെ മൂന്ന് മാരകായുധങ്ങളും കണ്ടെടുത്തു.


വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. വൈറ്റ് ഹൗസ് സമുച്ചയത്തിന് സമീപമുള്ള കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിൽ നിർത്തിയിട്ടിരുന്ന നീല ഫോർഡ് എഫ്-150 പിക്ക്-അപ്പ് ട്രക്ക് പട്രോളിംഗിനിടെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ കയ്യിൽ ആയുധം ഉണ്ടെന്ന് ആംഗ്യ ഭാഷയിൽ സമ്മതിച്ചു. പെരുമാറ്റത്തിൽ സംശയം തോന്നി വാഹനം പരിശോധിച്ചപ്പോൾ ഇത് ശരിയാണെന്ന് കണ്ടെത്തി.


തലച്ചോറിനകത്ത് നിന്ന് ആരോ തനിക്ക് ട്രംപിനെ കൊല്ലാനായി നി‍രന്തരം നിര്‍ദ്ദേശം നൽകി എന്നാണ് മൊഴി നൽകിയത്. വിചിത്രമായ പെരുമാറ്റത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു. ട്രംപിനെ കൊലപ്പെടുത്താനായി വാഷിംഗ്ടൺ ഡി സിയിലേക്ക് യാത്ര ചെയ്യാൻ തലച്ചോറിലെ ശബ്ദങ്ങൾ ആവശ്യപ്പെട്ടു എന്നാണ് ഇയാൾ ആവര്‍ത്തിക്കുന്നത്. 2024 മാർച്ചിൽ ടെക്സാസ് അതിർത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കടന്ന വെനസ്വേലൻ പൗരനാണ് ക്രിനോസ് എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം കണ്ടെത്തി. കുടിയേറ്റ നിയമം ലഘിച്ചതിന് കേസ് നിലനിൽക്കുന്നുണ്ട്.



കണ്ടെടുത്ത ആയുധങ്ങളും

മറ്റ് വിവരങ്ങളും


ഒരു എആർ-15 റൈഫിൾ (AR-15 Rifle), ഒരു മാക്-10 മെഷീൻ പിസ്റ്റൾ (MAC-10 machine pistol), ഗ്ലോക്ക് 43എക്സ് പിസ്റ്റൾ (Glock 43x pistol) എന്നിവയും ഡസൻ കണക്കിന് വെടിയുണ്ടകളുമാണ് വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്. ഇയാൾ സഞ്ചരിച്ചിരുന്ന ഫോർഡ് എഫ്-150 വാഹനം സൗത്ത് കരോളിനയിൽ നിന്ന് മോഷണം പോയതാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home