വുഡ്‌ലം ഇന്റർ സ്കൂൾ സ്റ്റാഫ് സ്‌പോർട്സ് മീറ്റ് തുടങ്ങി

ദുബായ് : വുഡ്‌ലം ഇന്റർ സ്കൂൾ സ്റ്റാഫ് സ്‌പോർട്സ് മീറ്റ് ‘ഓഡേസ്യ’ ഖിസൈസ് വുഡ്‌ലം പാർക് സ്കൂളിൽ തുടങ്ങി. എംഡി നൗഫൽ അഹമദ് ഫ്ലാഗ് ഓഫ് ചെയ്തു. സിഇഒ അസ്‌മാൽ അഹമദ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡയറക്‌ടർ ഡോ. ജോൺ ബ്രൗൺ സംസാരിച്ചു. 22ന് തുടങ്ങിയ മത്സരം 29നും ഡിസംബർ ആറിനും നടക്കും. ഫൈനലും ഡിസംബർ ആറിനാണ്. എട്ട് സ്കൂളിൽനിന്നുള്ള 2600ൽ അധികം ജീവനക്കാർ മീറ്റിൽ പങ്കെടുക്കുന്നുണ്ട്. ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ സഹകരണത്തോടെയാണ് മീറ്റ്.











0 comments