ഡബ്ലിയുഎംസി മിഡിലീസ്റ്റ് സ്വാതന്ത്ര്യദിനാഘോഷം

ഡബ്ലിയു എം സി മിഡിലീസ്റ്റ് സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും
ദുബായ്: യുഎഇയിലെ എച്ച് കെ റിഹാബിലേഷൻ സെന്ററിലെ ഭിന്നശേഷി കുട്ടികളെ ചേർത്ത് നിർത്തി വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയണും ഉമൽ ഖുവൈൻ പ്രൊവിൻസും എച്ച് കെ റിഹാബിലിറ്റഷൻ സെന്ററും സംയുക്തമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മധുര പലഹാര വിതരണവും ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും നടന്നു.
മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കെട്ടേത്ത്, ഗ്ലോബൽ മീഡിയ ചെയർമാൻ വി എസ് ബിജുകുമാർ, ഗ്ലോബൽ ലീഗൽ ഫോറം ചെയർമാൻ അഡ്വ സുനിൽ കുമാർ , എച്ച് കെ സെന്റർ ഭാരവാഹികളായ ഹരീഷ് കണ്ണൻ, സൗമ്യ, തനുഷ, ഉമ്മുൽ ഖുവൈൻ പ്രൊവിൻസിൽ നിന്ന് ഈഗ്നെഷ്യസ്, സുനിൽ ഗംഗധരൻ, മാത്യു ഫിലിപ്പ്, ജോസഫ് തോമസ് ,ബിനു തോമസ് , ഉഷ സുനിൽ , മിഡിലീസ്റ്റ് വനിതാ ഭാരവാഹികളായ മിലാന അജിത്, ലക്ഷ്മി ലാൽ , മേരിമോൾ, വിവിധ പ്രോവിൻസുകളെ പ്രതിനിധീകരിച്ച് ലാൽ ഭാസ്കർ, അജിത് കുമാർ, അനിൽകുമാർ, രവീന്ദ്രകുമാർ, സന്തോഷ് കുമാർ, വിമേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









0 comments