ഇടവപ്പാതി പിൻവാങ്ങി:പെയ്ത മഴയിൽ 28 ശതമാനം കുറവ്,തുലാവര്‍ഷത്തിന്റെ വരവിലും ആശങ്ക

കൊച്ചി:സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവര്‍ഷം അവസാനിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും മഴക്കുറവ് രേഖപ്പെടുത്തിയ ഏഴ് വര്‍ഷങ്ങളിൽ ഒന്നാണ് കടന്നു പോകുന്നത്. ഇതോടെ ഭൂരിപക്ഷം പ്രദേശങ്ങളിലും മൺസൂൺ പിന്നിടുമ്പോൾ തന്നെ വരൾച്ചാ ഭീഷണി ഉയരുന്നു.
മൺസൂൺ എന്ന കേരളത്തിന്റെ ഇടവപ്പാതി കഴിഞ്ഞുള്ള മഴക്കാലത്ത് ലഭിക്കേണ്ട ശരാശരി മഴ 2,018.6 മില്ലീമീറ്റർ ആണ്. ഈ മഴ സീസസൺ പിൻമാറുമ്പോൾ ഇതുവരെ 1,446.5 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 28 ശതമാനത്തിന്റെ കുറവ്. 2001 ന് ശേഷം ഏറ്റവും മഴ കുറഞ്ഞ നാല് വര്‍ഷങ്ങളിൽ ഒന്നായി 2026 രേഖപ്പെടുത്തി.
സെപ്തംബര്‍ 30 ഓടെ മൺസൂൺ പിൻവാങ്ങിക്കഴിഞ്ഞു. അടുത്ത നാല് ആഴ്ചകളിൽ വലിയ മഴയ്ക്കുള്ള സാധ്യകൾ ഒന്നും നിലനിൽക്കുന്നില്ല എന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള അറിവ്.
വയനാട്ടിലും ഇടുക്കിയിലും
പെയ്തത് പാതി മാത്രം
പശ്ചിമഘട്ട നിരകളിലെ വയനാട് ഇടുക്കി ജില്ലകളിൽ 50 ശതമാനം മഴക്കുറവാണ് ഈ മൺസൂൺ സമ്മാനിച്ചത്. പ്രധാനപ്പെട്ട ജലാശയങ്ങളും പുഴകളും എല്ലാം ഇതിന്റെ ഫലം കാണിച്ചു തുടങ്ങിയിരിക്കുന്നു. ജലവൈദ്യുതിക്കുള്ള പ്രവാഹങ്ങളെ മുഖ്യമായും വഹിക്കുന്ന രണ്ട് ജില്ലകളാണ്.
ഇടവപ്പാതി പിൻമാറുമ്പോൾ കേരളത്തിലെ 70 ശതമാനം പ്രദേശങ്ങളും മഴക്കുറവിന്റെ വെല്ലുവിളി നേരിടുന്നു. ചൂടും ആശങ്കകളും കുത്തനെ ഉയരുന്നു. എട്ട് ജില്ലകളിൽ 20 ശതമാനം മുതൽ 53 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തി. ആറ് ജില്ലകളിൽ 20 ശതമാനം വരെ കുറവ് ഉണ്ടായി.

തുലാവര്‍ഷം കനിയുമോ
എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുകയാണ്. ഒക്ടോബറിലാണ് തുലാമഴ തുടങ്ങുന്നത്. വടക്കു കിഴക്കൻ കാലവര്‍ഷം എന്നറിയപ്പെടുന്ന ഈ സീസൺ ഡിസംബര്‍ വരെയാണ് തുടരുന്നത്. തുലാവര്‍ഷവും തുടക്കം ദുര്‍ബലമായിരിക്കും എന്നാണ് കലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. നവംബറോടെ ഇത് ശക്തമാവാം എന്ന പ്രതീക്ഷാണ് അവശേഷിക്കുന്നത്. പൊതുവെ തെക്കൻ ജില്ലകളിലാണ് തുലാമഴ കൂടുതൽ ലഭിക്കാറ്.
ക്രമീകൃത സ്വഭാവമല്ല തുലാമഴയ്ക്ക്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളെയും ചുഴലിക്കാറ്റുകളെയും അവയുടെ സഞ്ചാരത്തെയും ആശ്രയിച്ചാണ് ഈ മഴ സീസൺ. എൽനിനോ പ്രതിഭാസം ഇതിനെയും സ്വാധീനിക്കാം. നീണ്ട വരണ്ട ഇടവേളകളും കനത്ത മഴയും എന്ന രീതിക്ക് ഈ പ്രതിഭാസം കാരണമാവാം.









0 comments