അക്രമത്തിന് നേതൃത്വം നൽകിയത് മന്ത്രിയും എംപിയും ചേർന്ന്: എം വിജിൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുള്ളിലേക്ക് വിദ്യാർഥികൾക്കുനേരെ തീപ്പന്തമെറിഞ്ഞ് അതിക്രമം നടത്താൻ നേതൃത്വം നൽകിയത് മന്ത്രി ഒ ജെ ജനീഷും ഷാഫി പറമ്പിൽ എംപിയുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ. പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മന്ത്രിയുടെ ശ്രമം. ജനീഷ് തന്ത വൈബ് അല്ല, സംഘി വൈബാണെന്നും വിജിൻ പറഞ്ഞു.
സംഘപരിവാറുമായിള്ള സർക്കാരിന്‍റെ ഡീലുകളും ദുർഭരണവും മറച്ചുവെക്കാനുള്ള നാടകമാണ് നടക്കുന്നത്. മന്ത്രി കെ എം ഷാജിയെ വഴിയിൽ തടഞ്ഞ യുവമോർച്ചക്കാരെ പൊലീസ് ഒന്നും ചെയ്തില്ല. മന്ത്രിമാരെ തടയുന്നവർക്ക് തലോടലാണ്. വലിയ വീഴ്ച സംഭവിച്ചിട്ടും ഇതിനെതിരെ പ്രതികരിക്കാൻ പോലും യൂത്ത് കോൺഗ്രസും നേതൃത്വും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പവർകട്ടിന് കൂകിവിളിക്കുമ്പോൾ യൂത്ത് കോൺഗ്രസിന് പൊള്ളുന്നത് എന്തിനെന്നും എം വിജിൻ ചോദിച്ചു. യൂത്ത് കോൺഗ്രസ് സമരം നടക്കുമ്പോൾ കറന്റ് പോയി. അപ്പോൾ വിദ്യാർഥികൾ കൂവി. കറന്റ് പോയാൽ ഹോസ്റ്റലിൽ കൂവൽ സ്വാഭാവികമാണ്. ഹോസ്റ്റലിൽ എസ്എഫ്ഐക്കാർ മാത്രമല്ല. എസ്എഫ്ഐയെ ആക്രമിച്ചാൽ കാവലാളായി ഡിവൈഎഫ്ഐ ഉണ്ടാകും. അതിക്രമത്തെ ഡിവൈഎഫ്ഐ തെരുവിൽ നേരിടുമെന്നും വിജിൻ പറഞ്ഞു.







0 comments