Deshabhimani

അഞ്ജു കെ എസ് തിരുവനന്തപുരം ജില്ലാ കളക്ടർ; വിഴിഞ്ഞം പുനരധിവാസ ചുമതലയും

Anju KS

തിരുവനന്തപുരം ജില്ലയുടെ പുതിയ കളക്ടർ അഞ്ജു കെ എസും മുൻ കളക്ടർ അനു കുമാരിയും.

വെബ് ഡെസ്ക്

Published on Oct 01, 2026, 01:08 PM | 1 min read

തിരുവനന്തപുരം : ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വിഴിഞ്ഞം പോർട്ട് പ്രൊജക്ട് പുനരധിവാസ ചുമതലകൂടി പുതിയ കളക്ടർ വഹിക്കും. മുൻ ജില്ലാ കളക്ടർ അനു കുമാരി സംസ്ഥാന ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായാണ് സ്ഥാനമേൽക്കുന്നത്.


2017 ബാച്ച് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥയാണ് അഞ്ജു കെ എസ്. പെരിന്തൽമണ്ണ സബ് കളക്ടർ, ആലപ്പുഴ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അവർ കെഎസ്ബിസിഡിസി എം ഡി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കൃഷി-കർഷകക്ഷേമ വകുപ്പ് ഡയറക്ടർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഇൻസ്ട്രുമെന്റേഷനിൽ ബിടെക് ബിരുദവും പബ്ലിക് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പാലക്കാട് സ്വദേശിനിയാണ്. നവറോഷ് ആണ് ഭർത്താവ്. മകൻ: അഥർവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home