നീലേശ്വരത്ത് മന്ത്രി ഒ ജെ ജനീഷിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്ഐ

മന്ത്രി ഒ ജെ ജനീഷിനെതിരെയുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം
നീലേശ്വരം: നീലേശ്വരത്ത് പുരാവസ്തു വകുപ്പിൻ്റെ പരിപാടിക്കായി നീലേശ്വരത്തെത്തിയ മന്ത്രി ഒ ജെ ജെനീഷിനെ ഡി വൈ എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് തടഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളെ തല്ലിചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തിയത്. യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ തർക്കപരിഹാരത്തിനായെന്ന പേരിൽ ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പൊലീസ് എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാർജ് നടത്തുകയായിരുന്നു.
അതിക്രൂര മർദനത്തിൽ വിദ്യർഥികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മന്ത്രി ഒ ജെ ജനീഷിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് യൂത്ത് കോൺഗ്രസ് വ്യാപക അക്രമം നടന്നത്. ഷാഫി പറമ്പിൽ എം പിയും അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴേക്കും പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിന് അകത്തേക്ക് എറിയുകയായിരുന്നു. തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ സംസ്ഥാനത്ത് ആകെ പ്രതിഷേധം ആർത്തിരമ്പുകയാണ്.







0 comments