Deshabhimani

യുഡിഎഫ് കാലം അഥവാ ക്ഷാമകാലം; സർക്കാർ ആശുപത്രികളിലെ ഈയാഴ്ചത്തെ അനാസ്ഥകൾ

hospitals

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 01, 2026, 01:11 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം ദിവസം കഴിയുംതോറും ആരോഗ്യരംഗം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ആശുപത്രികൾ ക്ഷാമകാലത്തിലെത്തിയ അവസ്ഥയിലാണ്.


മരുന്നും ഡോക്ടർമാരും എന്നുവേണ്ട, പഞ്ഞി പോലും ഇല്ലാത്ത അവസ്ഥ. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം പത്തിലധികം അനാസ്ഥയാണ് കേരളത്തിലുടനീളമുള്ള സർക്കാർ ആശുപത്രികളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.












ഇത് കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ മാത്രം നടന്ന അനാസ്ഥകളാണ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ പറവൂരിലെ താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് മൃതദേഹങ്ങൾ അഴുകിയതും നമ്മൾ കണ്ടതാണ്.


ആരോഗ്യരംഗമാകെ താറുമാറായി തുടരുമ്പോൾ തലങ്ങും വിലങ്ങും ചർച്ചകൾ നടത്തുന്നതല്ലാതെ മറ്റൊരു നടപടിയും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.


മരുന്ന് ക്ഷാമം ഇല്ലെന്നും, ചില മരുന്നുകളുടെ കുറവ് മാത്രമാണുള്ളതെന്നുമായിരുന്നു ആശുപത്രികളിൽ മരുന്നില്ലാതെ വിഷയത്തിൽ മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. ജനങ്ങളെ വിഢികളാക്കുന്ന യുഡിഎഫ് നയം ആശുപത്രികളിലേക്കെത്തി ജീവനും കൂടി ഭീഷണിയാകുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home