Deshabhimani

ഡബ്ല്യൂഎംസി ദുബായ് പ്രൊവിൻസ് കുടുംബ സംഗമം നടത്തി

wmc dubai province
വെബ് ഡെസ്ക്

Published on May 27, 2025, 05:05 PM | 2 min read

ദുബായ് : വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് രണ്ടു ദിവസം നീണ്ടുനിന്ന കുടുംബസംഗമം ലക്ഷറി ഫാം ഹൗസിൽ നടത്തി. ജൂൺ 27 ബാക്കുവിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ സമ്മേളനത്തിന്റെയും സെപ്തംബർ 21 ന് ദുബായ് ക്രൗൺ പ്ലാസയിൽ നടക്കുന്ന ആർപ്പോ 2025 ഓണപരിപാടിയുടെയും ബ്രോഷർ അനാശ്ചാദനം വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ അംബാസിഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ നിർവഹിച്ചു.


ദുബായ് പ്രൊവിൻസ് ചെയർമാൻ വി എസ് ബിജുകുമാർ, പ്രസിഡന്റ്‌ ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, വൈസ് പ്രസിഡന്റ്‌ അഡ്വ. ഹാഹിക് തൈക്കണ്ടി, വനിതാ ഫോറം പ്രസിഡന്റ്‌ റാണി സുധീർ, ട്രഷറർ മേരാ ബേബി, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ചാൾസ് പോൾ , അഡ്വൈസറി ബോർഡ്‌ അംഗം സി.യൂ. മത്തായി, വനിതാഫോറം പ്രസിഡന്റ്‌ എസ്തർ ഐസക്, മിഡിൽ ഈസ്റ്റ് വി.പി.തോമസ് ജോസഫ് , ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.


ദുബായ് പ്രോവിൻസിന്റെ വിവിധ ഫോറങ്ങളായ ബിസിനസ്, ആർട്സ് ആൻഡ് കൾച്ചറൽ, സ്പോർട്സ് ആൻഡ് ഗെയിംസ്, ലീഗൽ, ജോബ് സെൽ, ഡോക്ടെർസ്, ട്രാവൽസ് എന്നിവയുടെ തുടക്കവും, ജൂൺ 8 ന് നടക്കുന്ന ബ്ലഡ്‌ ഡോനെഷൻ ക്യാമ്പിന്റെ പ്രഖ്യാപനവും ചടങ്ങിലുണ്ടായിരുന്നു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ,സംസ്കാരിക പരിപാടികൾക്ക് ജനറൽ കൺവീനർ സക്കറിയ, കൺവീനർമാരായ ആശ ചാൾസ്, അഡ്വ. ഷെഹസാദ്, സച്ചിൻ എന്നിവരും മറ്റ് ഭാരവാഹികളും നേതൃത്വം നൽകി.


ആകർഷണമായി ചക്ക ലേലം


വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് സംഘടിപ്പിച്ച "ഒന്നിച്ച് ഒരുമിച്ച്" എന്ന കുടുംബസംഗമത്തിൽ നടന്ന ചക്ക ലേലം പ്രധാന ആകർഷണമായി. കേരളത്തിൽ നിന്ന് വരുത്തിയ 15 കിലോഗ്രാമോളം തൂക്കമുള്ള തേൻവരിക്ക ചക്ക ലേലത്തിൽ എൺതിനായിരം രൂപയ്ക്ക് ബോബി ആന്റണി സ്വന്തമാക്കി. ലക്ഷറി ഫാം ഹൗസിൽ നടന്ന രണ്ടുദിവസത്തെ ക്യാമ്പിൽ, ചക്ക ലേലത്തോടൊപ്പം പരമ്പരാഗത കളികൾ, സംഗീതം, നൃത്തം എന്നിവ ഉൾപ്പെടുത്തിയിരുന്നു.


wmc


പരിപാടിക്ക് ജനറൽ കൺവീനർ സക്കറിയ, കൺവീനർമാരായ ആശ ചാൾസ്‌, യൂത്ത് ഫോറം ഭാരവാഹികളായ അഡ്വ. ഷെഹസാദ്, സച്ചിൻ എന്നിവർ നേതൃത്വം നൽകി. ദുബായ് പ്രൊവിൻസ് ചെയർമാൻ വി എസ് ബിജുകുമാർ, പ്രസിഡന്റ് ലാൽ ഭാസ്കർ , സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, വനിതാ വിഭാഗം പ്രസിഡന്റ് റാണി സുധീർ എന്നിവർ സംസാരിച്ചു. ഡബ്ല്യൂഎംസി ഗ്ലോബൽ അംബാസിഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ചാൾസ് പോൾ, ഗ്ലോബൽ അഡ്വൈസറി അംഗം സി യു മത്തായി, ഗ്ലോബൽ വനിതാഫോറം പ്രസിഡന്റ്‌ എസ്തർ ഐസക്, മിഡിലീസ്റ്റ് റീജിയൻ വി പി തോമസ് ജോസഫ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ ആശംസകൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home