Deshabhimani

ഡബ്ല്യുഎംസി ദുബായ് ഭാരവാഹികൾ ചുമതലയേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 01, 2025, 02:56 PM | 1 min read

ദുബായ്: ലോക മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ദുബായ് പ്രവിശ്യയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ദുബായ് മാർകോപോള ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ അംബസഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ സത്യവാചകം ചൊല്ലികൊടുത്തു. ഗ്ലോബൽ സെക്രട്ടറി സി എ ബിജു, വനിതാഫോറം ചെയർമാൻ എസ്‌തർ ഐസക്, മിഡിൽ ഈസ്റ്റ് വനിതാഫോറം സെക്രട്ടറി മിലാന, വി പി സ്‌മിത ജയൻ, മിഡിൽ ഈസ്റ്റ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ഉമ്മുൽ ഖുവൈൻ ചെയർമാൻ ചാക്കോ ഊളക്കാടൻ, ഷാർജ പ്രസിഡന്റ്‌ അജിത്, ചെയർമാൻ സാവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. അസർബൈജാനിലെ ബക്കുവിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിന്റെ ലോഗോ ഗ്ലോബൽ വൈസ്‌ പ്രസിഡന്റ്‌ ചാൾസ് പോളിന്റെയും അഡ്വൈസറി ബോർഡ്‌ അംഗം സി യു മത്തായിയുടെയും സാന്നിധ്യത്തിൽ ദുബായ് പ്രവിശ്യക്ക്‌ കൈമാറി.


ഭാരവാഹികൾ: വി എസ് ബിജുകുമാർ (ചെയർമാൻ), ലാൽ ഭാസ്‌കർ (പ്രസിഡന്റ്‌), ബേബി വർഗീസ് (സെക്രട്ടറി), സുധീർ പൊയ്യാര (ട്രഷറർ), അഡ്വ. ഹാഷിക് തൈകണ്ടി, ലക്ഷ്‌മി ലാൽ, ലാൽ രാജൻ, രാജേഷ് ജി കുറുപ്പ്, വിദ്യ അനീഷ്, അനീഷ് ബാദ്ഷ (വൈസ് പ്രസിഡന്റ്‌), സുധീർ നായർ, ഷിബു മൊഹമ്മദ്‌ (ജോ. സെക്രട്ടറി), റൈജോ (ജോ. ട്രഷറർ), റാണി സുധീർ (ലേഡീസ് വിങ് പ്രസിഡന്റ്‌), ആൻ ജൂഡിൻ (സെക്രട്ടറി), മേര ബേബി (ട്രഷറർ), സച്ചിൻ സഞ്ജീവ് (യൂത്ത് ഫോറം പ്രസിഡന്റ്‌), അഡ്വ. ഷെഹസാദ് അഹമ്മദ് (സെക്രട്ടറി).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home