Deshabhimani

ഡബ്ല്യുഎംസി ദുബായ് പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

blood donation camp dubai
വെബ് ഡെസ്ക്

Published on Jun 08, 2025, 10:26 PM | 1 min read

ദുബായ് : വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ദുബായ് പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡബ്ല്യുഎംസി ഗ്ലോബൽ അംബാസിഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ ഉദ്‌ഘാടനം ചെയ്തു. ഗ്ലോബൽ വൈസ്‌ പ്രസിഡന്റ്‌ ചാൾസ് പോൾ, വനിതാഫോറം പ്രസിഡന്റ്‌ എസ്‌തർ ഐസക്, മിഡിൽഈസ്റ്റ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.


ദുബായ് പ്രൊവിൻസ് ചെയർമാൻ വി എസ് ബിജുകുമാർ, പ്രസിഡന്റ്‌ ലാൽ ഭാസ്‌കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറാർ സുധീർ പോയ്യാര, വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ഹാഷിക് തൈകണ്ടി, വനിതാഫോറം പ്രസിഡന്റ്‌ റാണി സുധീർ എന്നിവർ നേതൃത്വം നൽകി. ദുബായ് ഹെൽത്ത് അതോറിറ്റി, ബിഡികെ ദുബായ്‌ എന്നിവരുമായി സഹകരിച്ചായിരുന്നു പരിപാടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home