അൽബേനിയയിലെ കാട്ടുതീ: രക്ഷാപ്രവർത്തനത്തിൽ യുഎഇയും

ദുബായ് : കാട്ടുതീ തടയാനുള്ള അടിയന്തര പ്രതികരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനായി യുഎഇ പ്രത്യേക സംഘങ്ങൾ അൽബേനിയ തലസ്ഥാനമായ ടിറാനയിലെത്തി. മേഖലയിലെ കാട്ടുതീ കെടുത്താനാവശ്യമായ അഗ്നിശമന വിമാനങ്ങൾ, ഉപകരണങ്ങൾ, വസ്‌തുക്കൾ എന്നിവയും യുഎഇ സംഭാവന ചെയ്യും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് യുഎഇ ഇടപെടൽ. വിദേശമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവർ തമ്മിലുള്ള ഏകോപനത്തോടെയാണ് പ്രവർത്തനങ്ങൾ നിർവഹിക്കുക. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി വിവിധ മന്ത്രാലയങ്ങളെ പ്രതിനിധീകരിക്കും.








0 comments