മാസിന് പുതിയ ഭാരവാഹികൾ: സമ്മേളനം വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ഷാർജ: യുഎഇയിലെ സാംസ്‌കാരിക സംഘടനയായ മാസിന്റെ വാർഷിക സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമ്മേളനം അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുരോഗമന ആശയക്കാർ സജീവമായി സാംസ്കാരിക രംഗത്ത് ഇടപെടണമെന്നും, മാസ് ഉൾപ്പെടെയുള്ള പുരോഗമന പ്രവാസി സംഘടനകൾ പരസ്പര സഹകരണത്തിന്റെയും കരുതലിന്റെയും പ്രതീകമാണെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലോക കേരള സഭാംഗം പി മോഹനൻ സംസാരിച്ചു. ജനറൽ സെക്രട്ടറി ബിനു കൊറോം, ട്രഷർ സുരേഷ് നമ്പലാട്ട് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പ്രസിഡന്റ് അജിത രാജേന്ദ്രൻ വൈസ് പ്രസിഡന്റ് റെജി ചാക്കോ, സിസി അംഗം ഹാരീസ് അന്നര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഷൈൻ റെജി, ദേവാനന്ദ്, പ്രീത ദാസ് എന്നിവർ മിനിട്സും വാഹിദ് നാട്ടിക , താലിബ് കുഞ്ഞുമോൻ , അമീർ കല്ലുംപുറം എന്നിവർ പ്രമേയ കമ്മിറ്റിയും ആയി പ്രവർത്തിച്ചു.
ഹാരിസ് അന്നാര (പ്രസിഡVDjD), ബിനു കോറോം (ജനറൽ സെക്രട്ടറി), ഷൈൻ റെജി (ട്രഷറര്‍) എന്നിവരടങ്ങുന്ന പുതിയ ഭരണസമിതിയാണ് നിലവിൽ വന്നത്. വൈസ് പ്രസിഡന്റ്- പ്രമോദ് മടിക്കൈ, ജോയിന്റ് സെക്രട്ടറി-ബഷീർ കാലടി, ജോയിന്റ് ട്രഷറര്‍- സിജിൻ രാജ് എന്നിവരാണ് സഹ ഭാരവാഹികൾ. സബ് കമ്മിറ്റി കൺവീനർ മാരായി ഗീതകൃഷ്ണൻ (കല), ജിതേഷ് വിജയൻ (സാഹിത്യം), പ്രീതദാസ് (വനിതാവേദി), സൂരജ് കോമത് (ബാലവേദി), സമീന്ദ്രൻ ടി.സി (വെൽഫയർ), ഷറഫുദിൻ ( സ്പോർട്സ്), അമീർ കല്ലുമ്പുറം പി.ആർ) എന്നിവരേയും തിരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടീവിനെയും, 75 അംഗ സെൻട്രൽ സമ്മേളനം തിരഞ്ഞെടുത്തു. മേഖല, സെൻട്രൽ കമ്മറ്റികളുടെ കാലാവധി ഒരു വർഷത്തിൽ നിന്ന് രണ്ടു വർഷമാക്കി ഉയർത്താനും സമ്മേളനം തീരുമാനിച്ചു.









0 comments