ad
Deshabhimani

വെനസ്വേല ഭൂകമ്പം; 10 മില്യൺ ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ച് യുഎഇ

യുെഇ
വെബ് ഡെസ്ക്

Published on Jun 27, 2026, 02:15 PM | 1 min read

ദുബായ്: വെനസ്വേലയുടെ വടക്കൻ തീരത്ത് ഉണ്ടായ ഭൂകമ്പങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് 10 മില്യൺ യുഎസ് ഡോളർ (ഏകദേശം 3.67 കോടി ദിർഹം) അടിയന്തര മാനുഷിക സഹായമായി നൽകുമെന്ന് യുഎഇ പ്രഖ്യാപിച്ചു. രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് സഹായം അനുവദിച്ചത്. യുഎഇ എയ്ഡ് ഏജൻസിയിലൂടെ വിതരണം ചെയ്യുന്ന സഹായത്തിൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, താൽക്കാലിക പാർപ്പിട സൗകര്യങ്ങൾ, മറ്റ് അവശ്യ ദുരിതാശ്വാസ സാമഗ്രികൾ എന്നിവ ഉൾപ്പെടും.


പ്രകൃതിദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്കും ജനങ്ങൾക്കും സമയബന്ധിതമായി സഹായമെത്തിക്കുകയെന്ന യുഎഇയുടെ മാനുഷിക പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സഹായ പ്രഖ്യാപനമെന്ന് അധികൃതർ അറിയിച്ചു. ദുരന്തബാധിത മേഖലകളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കും ഇത് പിന്തുണയാകുമെന്നും അവർ വ്യക്തമാക്കി.


വെനസ്വേലൻ അധികൃതരുമായും അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനകളുമായും സഹകരിച്ചാണ് സഹായവിതരണം ഏകോപിപ്പിക്കുന്നതെന്നും എത്രയും വേഗം സഹായം എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും യുഎഇ എയ്ഡ് ഏജൻസിയുടെ ചെയർമാൻ ഡോ. താരിഖ് അഹമ്മദ് അൽ അമേരിക്കി അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home