ടെറസിൽ നിന്നും വീണ് കഴുത്തിൽ കമ്പി തുളച്ചുകയറി; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറം : മാങ്ങ പറിക്കുന്നതിനിടെ ടെറസിൽ നിന്നും വീണ് കഴുത്തിൽ കമ്പി തുളച്ചുകയറിയ സംഭവത്തിൽ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. മലപ്പുറം, പുളിക്കൽ സ്വദേശി മുഹമ്മദ് മാസിൻ ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ മാസം 31 നായിരുന്നു അപകടം. മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി ടെറസിൽ നിന്നും ഗേറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തി കഴുത്തിലെ കമ്പി മുറിച്ച് മാറ്റിയ ശേഷമാണ് ശസ്ത്രക്രിയക്കെത്തിച്ചത്.











0 comments