ad
Deshabhimani

ഒരുമാസത്തിനിടെ ആറ്‌ സെൽഫ്‌ ​ഗോൾ; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ്: വി എൻ വാസവൻ

VN Vasavan vd Satheesan.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 04:04 PM | 1 min read

കോട്ടയം: ക്രിസ്‌റ്റ്യാനോ റൊണാൾഡോ ആറ്‌ ലോകകപ്പിൽ ഗോളടിച്ച്‌ ചരിത്രമെഴുതിയപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ ഒരു മാസത്തിനിടെ ആറ്‌ സെൽഫ്‌ ഗോളടിച്ച്‌ കുപ്രസിദ്ധനായെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ പറഞ്ഞു. കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റിയുടെ തീരുമാനത്തെയും ലംഘിച്ച്‌ 'വന്ദേ മാതര'ത്തിലെ മതാതിഷ്‌ഠിത രാഷ്‌ട്രം പരാമർശിക്കുന്ന ഭാഗങ്ങൾ പാടിക്കൊണ്ടാണ്‌ സതീശൻ ആദ്യ സെൽഫ്‌ ഗോളടിച്ചത്‌. പിന്നീട്‌ ധവളപത്രത്തിന് നിർമിതബുദ്ധിയുപയോഗിച്ചും മന്ത്രി അളിയനെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയാക്കിയും പങ്കജ്‌ ഭണ്ഡാരിയുടെ അഭിഭാഷകൻ കെ ബി പ്രദീപിനെ സ്‌പെഷ്യൽ ഗവൺമെന്റ്‌ പ്ലീഡറാക്കിയും സെൽഫ്‌ ഗോളുകളടിച്ചു. മിന്നൽ വേഗത്തിൽ ബക്കാർഡജിയുടെ ഫയൽ ഒപ്പുവെയ്‌ക്കുകയും മദ്യത്തിന്‌ നികുതിയിളവ്‌ കൊടുക്കുകയും ചെയ്‌തു. ഒടുവിൽ ചമ്പക്കുളം വള്ളംകളി സംബന്ധിച്ച നാടിന്റെ വികാരം അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദ്വന്ദ്വമുഖവും നമ്മൾ കണ്ടു. നിൽക്കുമ്പോൾ ഒരു നിലപാടും ഇരിക്കുമ്പോൾ മറ്റൊരു നിലപാടുമാണ്‌ മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home