ad
Deshabhimani

പോക്സോ കേസിൽ പരോളിലിറങ്ങിയ ശേഷം അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

Arrest
വെബ് ഡെസ്ക്

Published on Jun 27, 2026, 03:51 PM | 1 min read

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ പോക്സോ കേസിൽ പരോളിലിറങ്ങിയ പ്രതി അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വീണ്ടും അറസ്റ്റിലായി. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ മാസം പരോൾ ലഭിച്ച 35കാരനാണ് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് വീണ്ടും അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 2024ലാണ് ഡ്രൈവറായ ഹോസിയാർ സിങ്ങിനെ ഏഴ് വർഷം തടവിന് ശിക്ഷിച്ചത്. ഈ കേസിൽ കഴിഞ്ഞ മാസമാണ് ഇയാൾ പരോളിനിറങ്ങിയത്.


ജൂൺ 24ന് രാത്രിയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായതിന്. പിന്നീട് പൊലീസ് സംഘം ഒരു സ്റ്റേഷന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്ന് പ്രതിയെ കണ്ടെത്താൻ നാല് പൊലീസ് സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയതെന്ന് പിത്തോറഗഡ് പൊലീസ് സൂപ്രണ്ട് അക്ഷയ പ്രഹ്ലാദ് കൊണ്ടേ പറഞ്ഞു. ബിഎൻഎസ് 65(2), 115(2), 137(2), 351(3), പോക്സോ ആക്ടിലെ സെക്ഷൻ 5, 6 എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയെ എട്ട് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.


പെൺകുട്ടിയെ ചികിത്സയ്ക്കായി ജില്ലാ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നിലവിൽ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ജില്ലാ ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ ലക്ഷ്മൺ സിംഗ് ഖാതി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home