പോസ്റ്റ് ഓഫീസിൽ അക്കൗണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്! ഇനി ഇ - കെവൈസി നിർബന്ധം

പ്രതീകാത്മക ചിത്രം (Image Credit : Facebook)
ന്യൂഡൽഹി : പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളെയും ഇടപാടുകളെയും കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ഇ - കെവൈസി (e-KYC) പരിഷ്‌കാരങ്ങളുമായി ഇന്ത്യ പോസ്റ്റ്. സെപ്റ്റംബർ 1 മുതൽ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകളിലും അക്കൗണ്ട് ഉടമകൾക്ക് ഇ - കെവൈസി നിർബന്ധമാക്കുമെന്ന് അധികൃതർ അറിയിച്ചു. തട്ടിപ്പുകൾ തടയുന്നതിനും ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ നീക്കം.
പുതിയ നിർദ്ദേശപ്രകാരം പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ ഉള്ളവർ തങ്ങളുടെ കൃത്യമായ മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇ - കെവൈസി നടപടികൾ പൂർത്തിയാക്കുന്നതിന് നിശ്ചിത സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തവർക്ക് സെപ്റ്റംബർ 1 മുതൽ പോസ്റ്റ് ഓഫീസ് വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് തടസങ്ങൾ നേരിടേണ്ടി വന്നേക്കാം.
ബ്രാഞ്ചുകളിൽ നേരിട്ടെത്തി ബയോമെട്രിക് സംവിധാനത്തിലൂടെയോ അല്ലെങ്കിൽ ഒടിപി അധിഷ്ഠിത സംവിധാനത്തിലൂടെയോ ഉപഭോക്താക്കൾക്ക് തങ്ങളുടെ കെവൈസി വിവരങ്ങൾ പുതുക്കാവുന്നതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഉപഭോക്താക്കൾക്ക് തങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദർശിക്കാവുന്നതാണെന്നും ഇന്ത്യ പോസ്റ്റ് അറിയിച്ചു.











0 comments