ad
Deshabhimani

കെഎസ്‌സി വേനൽത്തുമ്പികൾ ക്യാമ്പ്‌ 18 മുതൽ

venal thumpikal
വെബ് ഡെസ്ക്

Published on Jul 16, 2026, 01:48 PM | 1 min read

അബുദാബി : അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ‘വേനൽത്തുമ്പികൾ’ വേനലവധിക്യാമ്പ് 18 മുതൽ ആഗസ്‌ത്‌ ഒമ്പതുവരെ നടക്കുമെന്ന്‌ ഭാരവാഹികൾ. നാടകം, സംഗീതം, സർഗാത്മക പ്രവർത്തനങ്ങൾ, ആശയവിനിമയ പരിശീലനം എന്നിവ സമന്വയിപ്പിച്ചായിരിക്കും ക്യാമ്പ്‌. കുട്ടികളുടെ സർഗാത്മകത, ആത്മവിശ്വാസം, ആശയവിനിമയശേഷി, നേതൃത്വഗുണങ്ങൾ, സാമൂഹികബോധം എന്നിവ വളർത്താൻ സഹായിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കുട്ടികൾക്കായുള്ള ‘കളിയാട്ടം’ ക്യാമ്പിന്റെ പരിശീലകരായ അശ്വിനും ശരത്തുമാണ്‌ ഇത്തവണ ക്യാമ്പ് നയിക്കുന്നത്. ഇരുവരും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കോഴിക്കോട് നാടക ചങ്ങായിസ്’ കൂട്ടായ്‌മയുടെ സജീവ പ്രവർത്തകരാണ്.


പങ്കെടുക്കുന്ന കുട്ടികൾക്കായുള്ള യൂണിഫോം സംഘാടക സമിതി രൂപീകരണ യോഗത്തിൽ പുറത്തിറക്കി. എൽഎൽഎച്ച് ആശുപത്രി ഡെപ്യൂട്ടി ഡയറക-്‌ടർ ലോണ ബ്രിനെറ്റ് ബാലവേദി അംഗം അഭിനവ് രാകേഷിന്‌ നൽകി യൂണിഫോം പ്രകാശിപ്പിച്ചു. എൽഎൽഎച്ച് മാർക്കറ്റിങ്‌ മാനേജർ നിർമൽ ചിയാരത്ത്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, ജനറൽ സെക്രട്ടറി സജീഷ-്‌നായർ, ട്രഷറർ ജുനൈദ് എന്നിവർ പങ്കെടുത്തു.


ക്യാമ്പിന്റെ ഏകോപനത്തിനായി ഷെറിൻ വിജയൻ ഡയറക്ടറും നിഖിൽ ഹുസൈൻ, സബിത എസ് നായർ, അഡ്വ. സാജിത ചേലകുത്ത് എന്നിവർ അസി. ഡയറക്ടർമാരുമായും സംഘാടക സമിതി രൂപീകരിച്ചു. നടത്തിപ്പിനായി രജിസ്ട്രേഷൻ, കരിക്കുലം, മീഡിയ, ട്രാൻസ-്‌പോർട്ടേഷൻ, റിഫ്രഷ-്‌മെന്റ്‌ എന്നീ കമ്മിറ്റികൾക്കും രൂപംനൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home