ad
Deshabhimani

ലോ എൻട്രൻസ് ഫലപ്രഖ്യാപനത്തിലെ വീഴ്ചകൾ ഗുരുതരം; ആശങ്കകൾ ഉടൻ പരിഹരിക്കണമെന്ന് എസ് എഫ് ഐ

sfi
വെബ് ഡെസ്ക്

Published on Jul 16, 2026, 02:30 PM | 1 min read

തിരുവനന്തപുരം: കേരള ലോ എൻട്രൻസ് (KLEE) പരീക്ഷാഫല പ്രഖ്യാപനത്തിൽ സംഭവിച്ചിട്ടുള്ള അപാകതകൾ അങ്ങേയറ്റം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് എസ് എഫ് ഐ. വലിയ സ്വപ്നങ്ങളുമായി കഠിനാധ്വാനം ചെയ്ത് പരീക്ഷയെഴുതിയ നൂറുകണക്കിന് വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്നതാണ് ഫലപ്രഖ്യാപനത്തിൽ ഉണ്ടായ പ്രശ്നങ്ങൾ.


മാർക്ക് നിർണ്ണയത്തിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിരിക്കുകയാണ്. മെറിറ്റ് അട്ടിമറിക്കപ്പെടുമോ എന്ന ഭീതിയിലാണ് വലിയൊരു വിഭാഗം അർഹരായ വിദ്യാർത്ഥികൾ. നെഗറ്റീവ് മാർക്കിംഗ് കണക്കാക്കിയതിലെ പിഴവ് മൂലം തുടക്കത്തിൽ പ്രസിദ്ധീകരിച്ച പ്രൊവിഷണൽ ലിസ്റ്റിൽ പലരുടെയും റാങ്ക് തെറ്റായി വന്നു. വിദ്യാര്‍ഥികൾ പ്രതികരിച്ചതോടെ പുതുക്കിയ പട്ടിക തിടുക്കപ്പെട്ട് പുറത്തിറക്കി. ഈ പട്ടിക സംബന്ധിച്ചും വിദ്യാർത്ഥികൾ ആശങ്ക ഉയർത്തുകയാണ്.


Related News

പരീക്ഷാ നടത്തിപ്പിലെയും ഫലപ്രഖ്യാപനത്തിലെയും ഇത്തരം അനാസ്ഥകൾ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. പരീക്ഷ ഫലപ്രഖ്യാപനത്തിൽ സംഭവിച്ചിട്ടുള്ള ഗുരുതരമായ അപാകതകൾ അടിയന്തരമായി സംസ്ഥാന സർക്കാർ ഇടപ്പെട്ട് പരിഹരിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണം. അല്ലാത്തപക്ഷം സമരമാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home