ad
Deshabhimani

ബം​ഗളൂരുവിൽ ഹോട്ടലിലെ ലിഫ്റ്റിൽ തലകുടുങ്ങി; യുവാവ് മരിച്ചു: ലിഫ്റ്റിന് പഴക്കം, സെൻസറില്ല

death

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 16, 2026, 02:35 PM | 1 min read

ബംഗളൂരു: ബം​ഗളൂരു ജയന​ഗറിലെ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തലകുടുങ്ങി യുവാവിന് ദാരുണാന്ത്യം. 'ദക്ഷിൺ ഉപഹാര' എന്ന ഹോട്ടലിലായിരുന്നു അപകടം. ദാർവാഡ് സ്വദേശി രാജേഷ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ കയറിയ യുവാവ് പെട്ടെന്ന് തല പുറത്തേക്ക് ഇട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.


ലിഫ്റ്റ് വളരെ പഴയതാണെന്നും സുരക്ഷാ വാതിലുകളില്ലാത്ത, ഇരുമ്പ് ഗ്രില്ലുകൾ ഘടിപ്പിച്ച സർവീസ് ലിഫ്റ്റ് ആണെന്നും സെൻസറില്ലെന്നുമാണ് വിവരം. ലിഫ്റ്റ് മുകളിലേക്ക് പൊങ്ങിയ സമയത്ത് തല വാതിലിനിടയിൽപ്പെട്ട് മുകളിലുള്ള കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം.


രാജേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. ജയനഗർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണത്തിൽ അസ്വഭാവികതയില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home