പോക്സോ കേസിലെ അതിജീവിതകളെ കാണാതായി

പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ രണ്ടു പെൺകുട്ടികളെ ചന്ദ്രനഗറിലെ സംരക്ഷണ കേന്ദ്രത്തിൽനിന്ന് കാണാതായി. കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിലെ പോക്സോ കേസുകളിലെ അതിജീവിതകളെയാണ് തിങ്കൾ പകൽ മൂന്നരയോടെ കാണാതായത്. സർക്കാർ മേൽനോട്ടത്തിലുള്ള സംരക്ഷണ കേന്ദ്രം സ്വകാര്യ ട്രസ്‌റ്റിന്റെ ഉടമസ്ഥയിലാണ് പ്രവർത്തിക്കുന്നത്. ഹാളിന് അകത്ത് കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നടക്കുന്നതിനിടെയാണ് ഇവർ മുൻവശത്തെ ഗേറ്റ് കടന്നു പോയിട്ടുള്ളതെന്നു പൊലീസ് കണ്ടെത്തി.
നഗര പരിസരത്തും ബസ് സ്റ്റാൻഡ്– റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കസബ സിഐ എൻ എസ് രാജീവ്, എസ്ഐമാരായ അജയ് എസ് മേനോൻ, വി ഹേമലത എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മാസങ്ങൾക്ക് മുന്പ് ഇവിടെനിന്ന് മൂന്നു പെൺകുട്ടികളെ സമാന രീതിയിൽ കാണാതായിട്ടുണ്ട്.








0 comments