സാഹിത്യകാരൻ ഷൊർണൂർ കാർത്തികേയൻ അന്തരിച്ചു

തൃശൂർ: സാഹിത്യകാരൻ ഷൊർണൂർ കാർത്തികേയൻ (84) അന്തരിച്ചു. തൃശ്ശൂർ അയ്യന്തോൾ ശ്രുതി വീട്ടിലായിരുന്നു താമസം. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സാഹിത്യ അക്കാദമി മുൻ അംഗമാണ്. കേരളവർമ്മ കോളേജ്, വിവേകാനന്ദ കോളേജ് പ്രിൻസിപ്പലായിരുന്നു. 94 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നാൽപതോളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളി വൈകിട്ട് നാലിന് ഷൊർണൂർ ശാന്തിതീരത്ത്.
ഭാര്യ: പരേതയായ ഡോ. വി രാജമ്മ (മദർ ആശുപത്രി). മകൻ: ആശിഷ് കാർത്തിക് (ഗവ. മെഡിക്കൽ കോളേജ്, തൃശൂർ). മരുമകൾ: ഡോ. ദിവ്യ ആശിഷ് (ഗവ. മെഡിക്കൽ കോളേജ്, തൃശൂർ).











0 comments