ad
Deshabhimani

'ബാറ്റ്മാൻ' രണ്ടാം വരവ് ഇനിയും വൈകും: റിലീസ് നീട്ടി വാർണർ ബ്രോസ്

BATMAN PART 2
വെബ് ഡെസ്ക്

Published on Jul 16, 2026, 03:22 PM | 1 min read

ലോസ് ഏഞ്ചൽസ്: മാറ്റ് റീവ്സിന്റെ സൂപ്പർഹീറോ സീക്വലായ 'ദി ബാറ്റ്മാൻ പാർട്ട് II' റിലീസ് വീണ്ടും നീട്ടി. 2028ൽ ചിത്രം റിലീസിനെത്തുമെന്ന് നിർമാതാക്കളായ വാർണർ ബ്രോസ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റുന്നത്. 2027 ഒക്ടോബർ 1 ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. 2028 ഫെബ്രുവരി 18 ആണ് പുതുക്കിയ റിലീസ് തിയതി.


2022 മാർച്ചിലാണ് "ദി ബാറ്റ്മാൻ" പുറത്തിറങ്ങുന്നത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാ​ഗം ഒരുങ്ങുന്നത്. 2025 ഓക്ടോബറിൽ ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ഹോളിവുഡ് എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സമരങ്ങളെത്തുടർന്ന് 2027 ഒക്ടോബറിലേക്ക് മാറ്റിവക്കുകയായിരുന്നു.


പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്ക് കൂടുതൽ സമയം ലഭിക്കുന്നതിനും, ഐമാക്സ് (IMAX) റിലീസ് സുഗമമാക്കുന്നതിനുമാണ് വീണ്ടും റിലീസ് തീയതി മാറ്റിയത്. ചിത്രത്തിന്റെ പ്ലോട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാറ്റ്സൺ ടോംലിനും റീവ്സും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ റോബർട്ട് പാറ്റിൻസൺ (ബ്രൂസ് വെയ്ൻ) ബാറ്റ്മാനായി തിരിച്ചെത്തുന്നു. ജെഫ്രി റൈറ്റ്, ആൻഡി സെർക്കിസ്, കോളിൻ ഫാരെൽ, ജെയ്ം ലോസൺ, ഗിൽ പെരസ്-അബ്രഹാം എന്നിവരും ചിത്രത്തിലുണ്ട്.


2022-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ലോകമെമ്പാടുമായി 772 മില്യൺ യുഎസ് ഡോളറിലധികം കലക്ഷൻ നേടിയിരുന്നു. ഇപ്പോൾ രണ്ടാം ഭാ​ഗം അതിന് മുകളിൽ ഹിറ്റ് ആകുമോ എന്ന ആകാംഷയിലാണ് പ്രേഷകർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home